Tuesday, June 23, 2026

ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ ഭയപ്പെടരുത്: ലെയോ പതിനാലാമന്‍ പാപ്പ

ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ ഭയപ്പെടരുതെന്ന്‌ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് ലെയോ പതിനാലാമന്‍ മാര്‍പാപ്പ. സ്ലോവാക്യയില്‍ കോസീസിലെ കത്തീഡ്രലില്‍ ഒരുമിച്ചുകൂടിയ യുവജനങ്ങള്‍ക്കായി നല്‍കിയ വീഡിയോസന്ദേശത്തിലാണ്
പാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

”നിങ്ങള്‍ സന്തോഷത്തിന്റെ സാക്ഷികളാകണം. നിങ്ങളുടെ കുടുംബങ്ങളിലേക്കും വിദ്യാലയങ്ങളിലേക്കും സര്‍വകലാശാലകളിലേക്കും തൊഴിലിടങ്ങളിലേക്കും സമൂഹങ്ങളിലേക്കും ക്രിസ്തുവിന്റെ വെളിച്ചം കൊണ്ടുവരിക. അങ്ങനെ, സഭയുടെ യുവത്വത്തിന്റെ മുഖം മധ്യയൂറോപ്പിന്റെ ഹൃദയഭാഗത്ത് പ്രകാശിച്ചു കൊണ്ടേയിരിക്കട്ടെ” പരിശുദ്ധ പിതാവ് പങ്കുവച്ചു.

കോസീസിലെ കത്തീഡ്രലില്‍ സന്നിഹിതരായയുവാക്കള്‍ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന്പാപ്പ പറഞ്ഞു. എന്നാല്‍, ഒരേ വിശ്വാസത്താല്‍ ഏകീകരിക്കപ്പെട്ട അവര്‍ ക്രിസ്തുവുമായുള്ള സൗഹൃദം ഹൃദയങ്ങളില്‍ നിറയ്ക്കുന്ന സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പ്രകടമായ അടയാളമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ”നമ്മുടെ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നമ്മള്‍ ഒറ്റയ്ക്കല്ലെന്ന് നമുക്ക് അനുഭവിക്കാന്‍ കഴിയും. കാരണം, മക്കളെന്ന നിലയില്‍ ദൈവം എപ്പോഴും നമ്മെ സ്‌നേഹിക്കുന്നു, നമ്മോട് ക്ഷമിക്കുന്നു, നമ്മെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ധൈര്യത്തോടെ ഓര്‍മ്മിക്കുക”യുവജനങ്ങളോട്പാപ്പ
പറഞ്ഞു.

Related Articles