Tuesday, June 23, 2026

Poems

രക്ഷകന്റെ വരവ്

ഡിസംബർ 2023 നഗരപ്രാന്തത്തിലെ ഒഴിഞ്ഞ കോണില്‍ മഞ്ഞിന്‍ തരികളും പുല്‍നാമ്പുകളും അറിഞ്ഞ ഒരു സത്യം. ഏവര്‍ക്കും അഭയമായ്, ആര്‍ക്കോ പേടി സ്വപ്നമായ്, ഒരു ദരിദ്രന്റെ പിറവി. ശതകോടി നക്ഷത്രങ്ങള്‍ സാക്ഷിയായി, ഒരു വെള്ളിനക്ഷത്രം, ഇരുണ്ട ഭൂമിക്കുമേല്‍ വഴികാട്ടിയായി. പാടി തെളിയാത്ത കല്ലോലിനികള്‍ പാടിത്തുടങ്ങി, പ്രഭാതത്തിനും മുമ്പേ- കിളികള്‍ കീര്‍ത്തനമാലപിച്ചു, ചുവടുറയ്ക്കാത്ത പുല്‍ചെടികള്‍...

അന്ത്യവിധി

വരുമൊരു നാളില്‍ ദൈവത്തിന്‍ പുത്രന്‍, വാനമേഘങ്ങളില്‍ താണിറങ്ങും, മരണം പതിയിരുന്നൊളിയമ്പെയ്യുമ്പോള്‍, കഴിയുന്നു ഇഹലോകവാസം- മായും ഗതകാലസ്മരണകളെല്ലാം. പല നാളവന്‍ ചൊന്ന സത്യവചസ്സുകള്‍ കരുതേണം നാളേക്ക് നിധികുംഭമായ്, വേദനിക്കുന്നവര്‍ക്കാശ്വാസമാകണം, ജീവിത നഭസ്സില്‍ നീ ചിറകാകണം. നിനയാത്ത നേരത്തു പടിവാതിലില്‍ വരും, അവസാനവിധിയാളനായ ദൈവം, വചനത്തിന്‍ വഴിയാലെ ബഹുദൂരം പോകുന്നോര്‍, ദൈവത്തിന്‍ സന്നിധേ...

സ്നേഹം

സ്നേഹം അന്ധമെന്ന്, സ്നേഹിക്കുന്നയാളിൽ പിഴവുകാണാൻ സ്നേഹത്തിനാവില്ലെന്ന് പറയാറുണ്ട്. എന്നാൽ അത്തരം അന്ധത കാഴ്ച‌യുടെ ഉന്നതിയാണ്. സ്നേഹത്തിന്റെ കണ്ണ് തെളിഞ്ഞതും ആഴത്തെ കാണുന്നതുമാണ്. അതിനാലാണത് ഒന്നിലും പിഴവു കാണാത്തത്. സ്നേഹത്തെ അറുത്തുമാറ്റിയ പിഴവുള്ള കണ്ണാണ് സദാ പിഴവുകൾ കണ്ടെത്തുന്നതിൽ മുഴുകിയിരിക്കുന്നത്. അത് കണ്ടെത്തുന്ന പിഴവേതും അതിന്റെ സ്വന്തം...

രക്ഷകൻ പിറന്നു

ഫിലോമിന അഗസ്റ്റ്യൻ, തേക്കും കുറ്റി ആത്മാവിലലിഞ്ഞുചേർന്നതിന്റെ തേജസ്, ഒരു വെള്ളിടിയായി മുഴങ്ങി. രാവുണർന്ന് ചുറ്റും നോക്കി, വെള്ളിനക്ഷത്രങ്ങളുടെ ചടുല നൃത്തം, ആകാശഗംഗകളെ ഭേദിച്ച്, മേഘങ്ങൾ തുളച്ചിറങ്ങിയ, സ്വർഗ്ഗീയ ഗാനത്തിന്റെ ഈരടികൾ, അത്, താണുതാണ് ഭൂമിയെ വലം വെച്ചു. പറുദീസയിൽ...