Tuesday, November 24, 2026

ദാന്‍ഷാരി

ആര്‍ട്ട് ഓഫ് ലിവിംഗിലേക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുള്ള രാജ്യമാണു ജപ്പാന്‍. ഒത്തിരി കുറുക്കുവഴികള്‍ അവര്‍ നമുക്കു പറഞ്ഞു തന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എങ്ങനെ മിനിമം കാര്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാമെന്ന കല. അതില്‍ ഒരു ടെക്‌നിക് ‘ദാന്‍ഷാരി’യാണ്. ‘ദാന്‍’ എന്നു പറഞ്ഞാല്‍ വേണ്ടെന്നുവയ്ക്കലാണ്. ഉദാഹരണമായി നിങ്ങള്‍ മാര്‍ക്കറ്റില്‍ പോകുന്നു – ഒരു സാധനം ഇഷ്ടപ്പെട്ടു. എന്നാല്‍, നിങ്ങള്‍ അത്‌ വാങ്ങരുത്! വേണ്ടെന്നു വയ്ക്കണം. അതാണ് ആദ്യത്തെ കാര്യം. ഇനി അതു വാങ്ങണമെന്ന് പിന്നെയും പിന്നെയും തോന്നിയാല്‍ ഒരു മുപ്പതു ദിവസം വരെ കാത്തിരിക്കുക. എന്നിട്ടും അതേ ആഗ്രഹം നിലനില്‍ക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അതു വാങ്ങാം. കാരണം, നിങ്ങള്‍ക്കത് അത്യാവശ്യമാണ്.

രണ്ടാമത്തെ കാര്യമാണ് ‘ഷാ’. അര്‍ഥം വലിച്ചെറിയുക. വീട്ടില്‍ നിങ്ങള്‍ ഉപയോഗിക്കാത്ത സാധനങ്ങള്‍ കാണും. ആര്‍ക്കെങ്കിലും കൊടുക്കാന്‍ പറ്റുമെങ്കില്‍ കൊടുക്കുക. ഇല്ലെങ്കില്‍ കളഞ്ഞേക്കുക. One in, One out എന്നു കേട്ടിട്ടില്ലേ. അതായത് ഒരു സാധനം നിങ്ങള്‍ അകത്തേക്കു കൊണ്ടുവന്നാല്‍ പകരമായി വേറൊന്ന് പുറത്തേക്ക് കളഞ്ഞിരിക്കണം. അങ്ങനെ വീട് എപ്പോഴും ക്ലീന്‍ ആയിരിക്കും.

മൂന്നാമത്തെത്- ‘രി’ separate – വസ്തുക്കളോടുള്ള ആസക്തിയില്‍ ഡിറ്റാച്ച്ഡ് ആകുക എന്നര്‍ഥം. വസ്തുക്കള്‍ വേറെ, ജീവിതം വേറെ. ഇതാണ് ‘ദാന്‍ഷാരി’ എന്നാല്‍ ജാപ്പനീസ് ടെക്‌നിക് നമ്മുടെ വീടിനകത്തേക്ക് മുറികളിലേക്ക് ഒന്നു നോക്കൂ. ആവശ്യമില്ലാത്ത എന്തുമാത്രം സാധനങ്ങളാണ്. ഇല്ലെങ്കില്‍ നമ്മുടെ മനസ്സിലേക്ക് ഒന്നു ശ്രദ്ധിക്കൂ. ആവശ്യമുള്ളതും ഇല്ലാത്തതുമായ എന്തൊക്കെ കാര്യങ്ങളാണ് അവിടെ കുന്നുകൂടി കിടക്കുന്നത്. ‘ദാന്‍ഷാരി’ ഒന്നു പ്രയോഗിച്ചു കൂടേ…?

Related Articles