ജീവിതപങ്കാളിയോട് തുറന്ന സമീപനം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിലെ പൊതുവായുള്ള ത്രിസന്ധ്യാ പ്രാർഥനയ്ക്കുമുമ്പായി ദമ്പതികൾക്കായി നൽകിയ സന്ദേശത്തിലായിരുന്നു മാർപാപ്പ ഇപ്രകാരം അനുസ്‌മരിപ്പിച്ചത്.
മാർക്കോസിൻ്റെ സുവിശേഷം പത്താം അധ്യായത്തിൽ രണ്ടുമുതൽ പതിനാറുവരെയുള്ള വചനഭാഗങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു മാർപാപ്പ സന്ദേശം നൽകിയത്. സ്ത്രീകളും പുരുഷന്മാരും അന്തസ്സിൽ തുല്യരും വൈവിധ്യത്തിൽ പരസ്പ്‌പര പൂരകവുമായിരിക്കണമെന്ന് സ്രഷ്ടാവ് ആഗ്രഹിക്കുന്നു.
ഭാര്യാഭർത്താക്കന്മാരുടെ പ്രതിബദ്ധത പൂർണ്ണവും മുഴുവനായി നൽകുന്നതുമായിരിക്കണം.’ മാർപാപ്പ പങ്കുവച്ചു. തുടർന്ന്, ദൈവം നിങ്ങളോടു കല്പിക്കുന്ന ജീവിതത്തോട് തുറവിയുള്ളവരായിരിക്കണമെന്നും കൂടുതൽ കുട്ടികൾ ഉണ്ടാകാൻ ഇടവരട്ടെ എന്നും ദമ്പതികളോട് ആഹ്വാനംചെയ്തു.