Tuesday, June 23, 2026

മദര്‍ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവൾ

കേരള സഭയിലെ ആദ്യ സന്യാസിനിയും, ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രഥമ കര്‍മലീത്താ നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. നവംബര്‍ എട്ടിന്‌ വല്ലാര്‍പാടം ബസിലിക്കയില്‍ആയിരങ്ങള്‍ സാക്ഷിയായചടങ്ങിലാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായ മലേഷ്യയിലെ പെനാംഗ് രൂപത മെത്രാന്‍ കര്‍ദിനാള്‍സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് പ്രഖ്യാപനം നിര്‍വഹിച്ചത്.

വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ധന്യ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യര്‍ഥന നടത്തി. വത്തിക്കാന്റെ ഇന്ത്യയിലെ അപ്പസ്‌തോലിക പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ലെയോ
പോള്‍ ദോജിറെല്ലി സന്ദേശം നല്‍കി. അത്യുന്നത കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്യുകയും മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അള്‍ത്താരയില്‍പ്രതിഷ്ഠിക്കുകയും ചെയ്തു. ജൂലൈ 18 ന് വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുനാളായി ആഘോഷിക്കും.
വൈപ്പിനിലെ ഓച്ചന്തുരുത്ത് വൈപ്പിശേരി കുടുംബാംഗമാണ് മദര്‍ ഏലീശ്വ. 1913 ജൂലായ് 18 ന് മരണമടഞ്ഞ മദര്‍ ഏലീശ്വയെ 2008 മാര്‍ച്ചില്‍ ദൈവദാസിയായും
2023 നവംബറില്‍ ധന്യയായും പ്രഖ്യാപിച്ചു.

Related Articles