Tuesday, June 23, 2026

തിരുഹൃദയഭക്തി

ഈശോയുടെ തിരുഹൃദയവണക്കം മനുഷ്യകുലത്തോടുള്ള ദൈവത്തിന്റെ അടങ്ങാത്ത സ്‌നേഹത്തെ പ്രതീകപ്പെടുത്തുന്ന കത്തോലിക്കാസഭയിലെ പ്രധാന ഭക്തിയാണ്. 17-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച വെളിപാടുകളിലൂടെയാണ് ഈ ഭക്തിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചത്.

കുരിശില്‍ ഈശോയുടെ ഹൃദയം പിളര്‍ക്കപ്പെട്ടതുമുതല്‍ തിരുഹൃദയത്തോടുള്ള ഭക്തി സഭയില്‍ നിലനിന്നിരുന്നു. മധ്യകാലഘട്ടത്തിലെ വിശുദ്ധരും (ഉദാ: വി. ജെര്‍ത്രൂദ്) ഈ ഭക്തി അഭ്യസിച്ചിരുന്നു.

1673-1675 കാലഘട്ടത്തില്‍ ഫ്രാന്‍സിലെ പാരലെമോണിയായിലെ വിസിറ്റേഷന്‍ മഠത്തിലെ വി. മാര്‍ഗരറ്റിന് ഈശോ പ്രത്യക്ഷപ്പെടുകയും സ്‌നേഹാഗ്നിജ്വാലയോടെ മുള്‍മുടി ധരിച്ച തന്റെ മാംസളഹൃദയം കാണിച്ചു കൊടുക്കുകയും ചെയ്തു.

1765 ല്‍ ക്ലെമന്റ് പന്ത്രണ്ടാമന്‍ പാപ്പ തിരുഹൃദയ തിരുനാള്‍ ഔദ്യോഗികമായി അംഗീക
രിച്ചു. 1856 ല്‍ ഒന്‍പതാം പിയൂസ് പാപ്പ ഇത് ആഗോളസഭയിലേക്ക് വ്യാപിപ്പിച്ചു. മനുഷ്യനോടുള്ള ഈശോയുടെ അഗാധമായ സ്‌നേഹത്തെയാണ് തിരുഹൃദയം കാണിക്കുന്നത്. ഒമ്പത് ആദ്യ വെള്ളിയാഴ്ചകളില്‍ കുര്‍ബാന സ്വീകരിച്ച് തിരുഹൃദയത്തെ വണങ്ങുന്നത് പ്രത്യേക ഭക്തിയായി കണക്കാക്കുന്നു. കുടുംബങ്ങളെയും വ്യക്തികളെയും തിരുഹൃദയത്തിനു പ്രതിഷ്ഠിക്കുന്നതു വഴി അവിടുത്തെ സംരക്ഷണവുംപരിപാലനയുംഉറപ്പാക്കാനുള്ള മാര്‍ഗമാണ്.

പെന്തക്കുസ്താ തിരുനാള്‍ കഴിഞ്ഞ് വരുന്ന രണ്ടാമത്തെ വെള്ളിയാഴ്ച (വി. കുര്‍ബാനയുടെ തിരുനാള്‍ കഴിഞ്ഞ് എട്ടാം ദിവസം) തിരുഹൃദയ തിരുനാള്‍ ആഘോഷിക്കുന്നു.

ഡോ. എം. എ ബാബു

 

Related Articles