അടിയന്തര സേവനങ്ങളുടെ പട്ടികയിൽ ഗർഭച്ഛിദ്രം ഉൾപ്പെടുത്തികൊണ്ടുള്ള യുഎസ് ഗവൺമെന്റ് നീക്കത്തിന് തിരിച്ചടി. ടെക് സാസിലെ ആശുപത്രികളിൽ എമർജൻസി റൂമുകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരെക്കൊണ്ട് ഗർഭച്ഛിദ്രം നിർബന്ധിതമായി ചെയ്യിക്കുവാനുള്ള യുഎസ് ഗവൺമെന്റ്റ് നീക്കത്തെയാണ് സുപ്രീം കോടതി തടഞ്ഞത്.
എമർജൻസി മെഡിക്കൽ ട്രീറ്റ് മെന്റ്റ് ആൻഡ് ലേബർ ആക്ടിന്റെ പിരിധിയിൽ ഗർഭച്ഛിദ്രം ഉൾപ്പെടില്ലെന്നുള്ള ഫിഫ്‌ത് സർക്ക്യൂട്ട് കോടതിവിധിക്കെതിരെ യുഎസ് ഗവൺമെന്റ് നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ഹോസ്‌പിറ്റലുകൾ നൽകേണ്ട അടിയന്തിര ശുശ്രൂഷകളുടെ വിഭാഗത്തിൽ ഗർഭച്ഛിദ്രം ഉൾപ്പെടുത്തിയാൽ ഗർഭച്ഛിദ്രം നടത്താൻ വിസമ്മതിക്കുന്ന ആശുപത്രികളുടെ ഫെഡറൽ ഫണ്ടിംഗ് നിർത്താലാക്കപ്പെടുമെന്ന സാഹചര്യവും നിലനിന്നിരുന്നു.