സ്നേഹം അന്ധമെന്ന്,
സ്നേഹിക്കുന്നയാളിൽ
പിഴവുകാണാൻ
സ്നേഹത്തിനാവില്ലെന്ന് പറയാറുണ്ട്.
എന്നാൽ അത്തരം അന്ധത
കാഴ്ചയുടെ ഉന്നതിയാണ്.
സ്നേഹത്തിന്റെ കണ്ണ് തെളിഞ്ഞതും
ആഴത്തെ കാണുന്നതുമാണ്.
അതിനാലാണത് ഒന്നിലും പിഴവു കാണാത്തത്.
സ്നേഹത്തെ അറുത്തുമാറ്റിയ
പിഴവുള്ള കണ്ണാണ്
സദാ പിഴവുകൾ
കണ്ടെത്തുന്നതിൽ മുഴുകിയിരിക്കുന്നത്.
അത് കണ്ടെത്തുന്ന പിഴവേതും
അതിന്റെ സ്വന്തം പിഴവുകൾ മാത്രം.
ഒന്നിലും പിഴവുകാണാതിരിക്കത്തവിധം
സദാ നിങ്ങൾ അത്രമേൽ അന്ധരായിരുന്നെങ്കിൽ!
മിഖായേൽ നെയ്‌മി