ഡിസംബർ 2023
അവന്റെ മുഖത്തുനിന്നു കണ്ണെടുക്കാന്‍ ജീനയ്ക്കു കഴിഞ്ഞില്ല. അവന്റെ നടപ്പും
എടുപ്പും ആകര്‍ഷകമായ പുഞ്ചിരിയും മണിയെ ജീനയുടെ ആരാധനാപാത്രമാക്കി.
ഇതിനുമുന്‍പ് അവനെ ശ്രദ്ധിച്ചിട്ടേയില്ലല്ലോ എന്ന് അവള്‍ അത്ഭുതത്തോടെ ഓര്‍ത്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഒരേ ക്ലാസ്സിലിരുന്നു പഠിച്ചവരാണ്. പക്ഷേ, അടുത്തയിടെയാണ് അവന് പെട്ടെന്ന് ഉയരം വച്ചതും പൊടമീശ മുളച്ചതും. വിരസമായ ഒരു ക്ലാസ്സിന്റെ സമയത്ത് അവനെപ്പറ്റിയുള്ള ചിന്തകളാണ് മനസ്സുനിറയെ, ഇടയ്ക്കു തിരിഞ്ഞ് പിറകിലിരിക്കുന്ന അവനെ ഒളിഞ്ഞു നോക്കും. ഉച്ചയ്ക്കത്തെ ഇടവേളയില്‍ എങ്ങനെയോ അവന്റെ അടുത്തുചെന്ന് ”നിന്റെ നോട്ട് എനിക്കു തരുമോ? ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ പറ്റാതിരുന്നതുകൊണ്ട് ഒന്നും എഴുതിയെടുക്കാന്‍ പറ്റിയില്ല” എന്ന് ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു. അവന്‍ വിസ്മയത്തോടെ നോട്ടുകൊടുത്തു. ഇവളു വലിയ പഠിപ്പിസ്റ്റ് ആണല്ലോ. തന്നെയുമല്ല ഇതുവരെ ആരും തന്റെ നോട്ട് ആവശ്യപ്പെട്ടിട്ടുമില്ല. അടുത്തയിടെയായി അവള്‍ വെറുതെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് അവനും ശ്രദ്ധിച്ചിട്ടുണ്ട്. ജീന നല്ല പെണ്‍കുട്ടിയൊക്കെത്തന്നെ. പക്ഷേ, അറുബോര്‍, എപ്പോഴും പഠിത്തം പഠിത്തം. കളിക്കാനോ സിനിമ കാണാനോ യാതൊരു താല്പര്യവുമില്ല. കാര്യമിങ്ങനെയൊക്കെ ആയിരുന്നാലും ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജീനയ്ക്ക് മണിയോടു തോന്നിയ താല്പര്യം ആവിയായിപ്പോയി.
ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ മിക്ക ആണ്‍കുട്ടികളും പെണ്‍കുട്ടികളും എതിര്‍ലിംഗത്തിലുള്ളവരെ ആകര്‍ഷകത്വമുള്ളവരായി കരുതുകയും അവരിലേക്ക് ശക്തമായി ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. വിവാഹം ഒരു വിദൂര സ്വപ്നമാകയാല്‍ ഒരു മതിഭ്രമത്തില്‍ നിന്നും (അനുരാഗം – infatuation), പിന്നെ വല്ലപ്പോഴും നടക്കാനിടയുള്ള ലൈംഗികപരീക്ഷണങ്ങളില്‍ നിന്നും ഉടലെടുക്കുന്ന പ്രേമബന്ധങ്ങള്‍ ഈ പ്രായത്തില്‍ തഴച്ചുവളരുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ? എന്നാല്‍, ഇത്തരത്തിലുള്ള മിക്ക ബന്ധങ്ങളും അല്പായുസ്സാണ്; ഒരുവര്‍ഷം പോലും തികയ്ക്കില്ല. യഥാര്‍ത്ഥ പ്രണയത്തിലേക്കു വളര്‍ന്ന്, നീണ്ടു നില്‍ക്കുന്ന ഒരു ബന്ധം ഉരുത്തിരിയുവാനുള്ള സാധ്യത കുറവാണ്. അതേസമയം ബൗദ്ധികമായും വൈകാരികമായും കുറച്ചുകൂടി പക്വത പ്രാപിച്ച കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രേമബന്ധങ്ങളിലെ ഉയര്‍ച്ച താഴ്ചകള്‍ ഉള്‍ക്കൊള്ളാന്‍ കുറച്ചുകൂടി എളുപ്പമായിരിക്കുമെന്നതിനാല്‍ അവരുടെയിടയില്‍ വിവാഹത്തിലേക്കും sexual intimacy യിലേക്കും നയിക്കുന്ന, സ്‌നേഹബന്ധങ്ങള്‍ ഉണ്ടാകുവാന്‍ കൂടുതല്‍ സാധ്യതയുണ്ട്.
അനുരാഗം (Infatuation)
കൗമാരപ്രായത്തിലെ പ്രേമബന്ധങ്ങളുടെ അടിസ്ഥാനം അനുരാഗം (Infatuation) ആണ്. “Falling in love’’ എന്നാണ് അതു പൊതുവെ വിശേഷിപ്പിക്കപ്പെടുന്നത്. അയല്‍പക്കത്തുള്ള ഒരു വ്യക്തിയോട്, അല്ലെങ്കില്‍ സ്‌കൂളിലെ ഒരു കുട്ടിയോട്, ചിലപ്പോള്‍ വര്‍ഷങ്ങളായി ഒരേ ക്ലാസ്സില്‍ത്തന്നെ പഠിക്കുന്ന കുട്ടിയോട് പൊടുന്നനെ തോന്നുന്ന ഒരു പ്രത്യേക ആകര്‍ഷണത്തിലൂടെയാണ് ഇതു തുടങ്ങുന്നത്. രാത്രി ഇരുണ്ടുവെളുക്കുമ്പോള്‍ പയ്യനു തോന്നുന്നു താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയും സുശീലയുമായിട്ടുള്ള പെണ്‍കുട്ടി ഇവളാണ് എന്ന്. അവളുടെ പുഞ്ചിരി, അവളുടെ നടപ്പ്, അവളുടെ സ്വരമാധുരി, ഉച്ചാരണം എന്നുവേണ്ട അവളുടെ ഓരോ ചലനത്തിലും ഒരു മാന്ത്രികശക്തി അവന് അനുഭവപ്പെടും. ഇതു വളരെ ശക്തമായ ഒരു വികാരമാണ്. അത് ഒരുവനെ നിലതെറ്റിച്ചേക്കാം. പഠനത്തില്‍ മിടുമിടുക്കനായിരുന്ന കുട്ടി ഇപ്പോള്‍ പഠിക്കുന്ന സമയം മുഴുവന്‍ തന്റെ പ്രേമഭാജനത്തെപ്പറ്റി ദിവാസ്വപ്നം കണ്ടു ചെലവഴിക്കുന്നു. വൈകുന്നേരങ്ങളില്‍ പതിവായി ഫുട്‌ബോള്‍ കളിക്കാന്‍ ഉപയോഗിച്ചിരുന്ന സമയം ഇപ്പോള്‍ അവളോടൊത്തായിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. കുടുംബത്തോടും കൂട്ടുകാരനോടുമൊത്തുള്ള സമയം ചുരുക്കി അധികസമയവും അവളോടു ഫോണില്‍ സംസാരിക്കുകയോ ദിവാസ്വപ്നം കണ്ടിരിക്കുകയോ ചെയ്യുന്നു.
അനുരാഗം മിക്കവാറും ഏകപക്ഷീയമായിരിക്കും. ആണ്‍കുട്ടിക്ക് തന്നോട് ഇത്തരം ഒരു വികാരം ഉള്ളതായി പെണ്‍കുട്ടിക്ക് അറിയുകപോലും ഇല്ലായിരിക്കും. ഇനി അറിയാമെങ്കില്‍ ചിലപ്പോള്‍ അവള്‍ അതൊരു നേരംപോക്കായി കണക്കാക്കാം. അതുമല്ലെങ്കില്‍ ഒരു പയ്യനു തന്നോടു താല്പര്യം തോന്നിയതില്‍ ഉള്‍പുളകംകൊണ്ട് വല്ലപ്പോഴും ഒരു പുഞ്ചിരിയോ ചില ശൃംഗാര പരാമര്‍ശങ്ങളോ കൊണ്ട് അവള്‍ അവനെ പ്രോത്സാഹിപ്പിച്ചേക്കാം. കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ അവന്റെ ഇടപെടല്‍ ഒരു ശല്യമായി അനുഭവപ്പെടാനും മതി.
അനുരാഗം അധികവും താല്‍കാലികമാണ്. ഒരു സുപ്രഭാതത്തില്‍ മറ്റൊരു പെണ്ണിനെ കാണുമ്പോള്‍ അവനു തോന്നും ഇതാണ് ലോകത്തിലെ ഏറ്റവും വശ്യതയുള്ള പെണ്‍കുട്ടി എന്ന്. ഒപ്പം ആദ്യത്തെ പെണ്‍കുട്ടിയോടുള്ള താല്‍പര്യം പൂര്‍ണ്ണമായി ഇല്ലാതാവുകയും, എന്തു കണ്ടിട്ടാണ് അവളെ ഇഷ്ടപ്പെട്ടത് എന്നോര്‍ത്തു വിസ്മയിക്കുകയും ചെയ്യും. സ്‌ക്രീനില്‍ കാണുന്ന ഒരു താരത്തോട് പ്രേമം തോന്നാം; ഇനി, ഒരു കാരണവും കൂടാതെ തന്നെ ആദ്യത്തെ പെണ്‍കുട്ടിയോടു തോന്നിയ ഇഷ്ടം ഇല്ലാതാകാം. അനുരാഗം തുടങ്ങിയപോലെ തന്നെ പൊടുന്നനെയും യുക്തിസഹജമല്ലാതെയും അവസാനിച്ചേക്കാം.
ഹോര്‍മോണ്‍
ഈ ശക്തമായ ആകര്‍ഷണത്തിനു കാരണം testosterone, estrogen എന്നീ സെക്‌സ് ഹോര്‍മോണുകളാണ്. പെണ്‍കുട്ടിയോട് അഗാധമായ സ്‌നേഹമാണെന്ന് അവന്‍ ഉറച്ചുവിശ്വസിക്കുന്നു. തുടക്കത്തില്‍ അവന്റെ ആഗ്രഹം അവളോടുകൂടെ ആയിരിക്കുക, അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കുക, അടുത്തിരിക്കുക, സംസാരിക്കുക ഇതൊക്കെയാണ്. ക്രമേണ അവളോട് ലൈംഗികമായ ആകര്‍ഷണം
അനുഭവപ്പെടും. തലച്ചോറില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മറ്റു ഹോര്‍മോണുകള്‍ മുകളില്‍ പറഞ്ഞവയുടെ പ്രവര്‍ത്തനത്തെ ബലപ്പെടുത്തുകയും തല്‍ഫലമായി വൈകാരികവും യുക്തിരഹിതവുമായ പെരുമാറ്റം അവനില്‍ നിന്ന് ഉണ്ടാവുകയും ചെയ്യും.
a) Dopamine: ന്റെ അളവു വര്‍ദ്ധിക്കുന്നു: ഒരു വ്യക്തി ഒരു കാര്യം ആസ്വദിച്ചു ചെയ്യുമ്പോള്‍ ഡോപമിന്റെ അളവുകൂടുകയും വീണ്ടും വീണ്ടും അതേകാര്യം ചെയ്യാനുള്ള ഒരു ത്വര ഉണ്ടാവുകയും ചെയ്യും. ദുശ്ശീലങ്ങള്‍ക്ക് വ്യക്തികളെ അടിപ്പെടുത്തുന്ന ഹോര്‍മോണ്‍ ആണ് ഇത്. പുകവലിക്കുന്ന വ്യക്തിയെ പുകവലിക്കാനും മദ്യപാനിയെ വീണ്ടും വീണ്ടും മദ്യപിക്കാനും മയക്കുമരുന്ന് എടുക്കുന്നയാളെ വീണ്ടും അതുപയോഗിക്കാനും ഗെയ്മിംഗ് അഡിക്ട് ആയ വ്യക്തിയെ കിട്ടുന്ന സമയം മുഴുവന്‍ ഗെയിം കളിച്ചുകളയാനും കാരണമാക്കുന്ന പ്രതി Dopamine എന്ന ഹോര്‍മോണ്‍ ആണ്. അതുപോലെ തന്നെയാണ് infatuation ന്റെ കാര്യവും. താല്‍കാലികമായി പെണ്‍കുട്ടിയോട് addicted ആയി മാറുന്നു. എപ്പോഴും അവളെപ്പറ്റി ദിവാസ്വപ്നം കാണുന്നു; മനസ്സ് ഏകാഗ്രമല്ലാത്തതിനാല്‍ പഠിക്കാന്‍ സാധിക്കുന്നില്ല, കളിക്കാന്‍ പറ്റുന്നില്ല; എന്തിന്, കൂട്ടുകാരുടെ സാന്നിധ്യം പോലും അവഗണിക്കുന്നു.
b). Adrenaline: പെണ്‍കുട്ടിയെ കാണുമ്പോള്‍ ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം അവന് ഉള്‍പുളകം ഉണ്ടാക്കുന്നു. അവളുടെ അടുത്തേക്ക് ഓടിച്ചെല്ലണമെന്നുണ്ട്, പക്ഷേ, ഹൃദയം പെരുമ്പറ കൊട്ടുന്നതിനാല്‍ നടക്കാന്‍തന്നെ ബുദ്ധിമുട്ട്. അവളുടെ അടുത്തെത്തിയാലോ വികാരവിക്ഷോഭം മൂലം ഒന്നും പറയാന്‍ പറ്റാത്ത സ്ഥിതിവിശേഷം. വെറുതെ വായ പൊളിച്ച് അവളെ നോക്കിനില്ക്കും.
c) Serotonim: ഒരുവനെ സന്തോഷവാനാക്കുന്ന ഹോര്‍മോണ്‍

ഡോ. ന്യൂട്ടന്‍ ലൂയിസ് MD, DCH, DNB
കണ്‍സള്‍ട്ടന്റ് പീഡിയാട്രിഷ്യന്‍,
ധന്യ ആശുപത്രി, പോട്ട




