ഡിസംബർ 2023
നഗരപ്രാന്തത്തിലെ ഒഴിഞ്ഞ കോണില്‍
മഞ്ഞിന്‍ തരികളും പുല്‍നാമ്പുകളും
അറിഞ്ഞ ഒരു സത്യം.
ഏവര്‍ക്കും അഭയമായ്,
ആര്‍ക്കോ പേടി സ്വപ്നമായ്,
ഒരു ദരിദ്രന്റെ പിറവി.
ശതകോടി നക്ഷത്രങ്ങള്‍ സാക്ഷിയായി,
ഒരു വെള്ളിനക്ഷത്രം,
ഇരുണ്ട ഭൂമിക്കുമേല്‍ വഴികാട്ടിയായി.
പാടി തെളിയാത്ത കല്ലോലിനികള്‍ പാടിത്തുടങ്ങി,
പ്രഭാതത്തിനും മുമ്പേ-
കിളികള്‍ കീര്‍ത്തനമാലപിച്ചു,
ചുവടുറയ്ക്കാത്ത പുല്‍ചെടികള്‍ നൃത്തംചവിട്ടി,
ഇളം കാറ്റ് അവനെ മെല്ലെ ചുംബിച്ചു.
അശരണരുടെ ശരണം വിളികള്‍ –
കോടമഞ്ഞിനെ കീറി മുറിച്ചു.
വഴി കവലകളിലാരൊക്കെയോ
ഉറക്കം വിട്ടെഴുന്നേറ്റു.
ഭൂമി കോരിത്തരിച്ചു.
രക്ഷകന്‍ വന്നു….ഹാപ്പി ക്രിസ്മസ്!!

ഫിലോമിന അഗസ്റ്റ്യന്‍
തേക്കുംകുറ്റി




