ഇരുപതോളം പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ അതേ ഹൃദയത്തോടെ ദൈവം വച്ചുനീട്ടിയ കാന്‍സറിനെയും വാരിപ്പുണരുകയാണ് സിസ്റ്റര്‍ ജിജി പുല്ലത്തില്‍ എന്ന അധ്യാപിക. മോട്ടിവേഷണല്‍ സ്പീക്കറായും ധ്യാനഗുരുവായും അധ്യാപികയായും കൗണ്‍സിലറായും അനേകര്‍ക്ക് അത്താണിയായിരുന്നു ഈ സന്യാസിനി. നാവില്‍ കാന്‍സര്‍ പിടിമുറുക്കുമ്പോഴും ഇവള്‍ക്ക് പരിഭവമില്ല. പുഞ്ചിരിമായാത്ത മുഖത്തോടെ തന്റെ ശബ്ദവും ദൈവത്തിനവള്‍ നല്‍കുകയാണ്. കരിയറിലെന്ന പോലെ ജീവിതത്തിലെ ഏതൊരനുഭവത്തിലും പ്രത്യാശയുടെ പുഞ്ചിരിവെട്ടം പകര്‍ന്ന് മുന്നേറുന്ന ഈ അധ്യാപികയുടെ ജീവിതം കൂടുതല്‍ അറിയാം.
അപ്രതീക്ഷിതമായ ഫോണ്‍കോള്‍
തികച്ചും അപ്രതീക്ഷിതമായിരുന്ന ഒരു ഫോണ്‍ കോളിലൂടെയാണ് സിസ്റ്റര്‍ ജിജിയുമായി രണ്ടാമത് സംസാരിക്കുന്നത്. മുഖവുരകളില്ലാതെ ആരംഭിച്ച ആ സംഭാഷണം ഇപ്രകാരമായിരുന്നു:
”ഇന്ന് വേള്‍ഡ് കാന്‍സര്‍ ഡേയാണ്. എനിക്ക് നാവിലാണ് ഈശോ സമ്മാനം തന്നിരിക്കുന്നത്. ഞാന്‍ ജീവിച്ചതൊക്കെയും നാവുകൊണ്ടായിരുന്നു. എങ്കിലും, പരാതിയില്ല. മികച്ച അധ്യാപികയ്ക്കുള്ള അവാര്‍ഡ് വാങ്ങിയ അതേ ഹൃദയത്തോടെ ഈ ഹെവന്‍ലി അവാര്‍ഡും സ്വീകരിക്കുമ്പോഴല്ലേ ഞാന്‍ യഥാര്‍ഥത്തില്‍ വിജയിയാകുന്നത്. ഞാന്‍ പറഞ്ഞതും പഠിപ്പിച്ചതും ജീവിതംകൊണ്ട് പ്രഘോഷിക്കാന്‍ എനിക്കുവേണ്ടി പ്രാര്‍ഥിക്കണേ.” പ്രാര്‍ഥിക്കാം സിസ്റ്റര്‍ എന്നുമാത്രം മറുപടി പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ദൈവം നാവില്‍ വച്ചു നല്‍കിയ കാന്‍സറിനെ സ്വര്‍ഗത്തിന്റെ സമ്മാനമായി സ്വീകരിച്ച ക്രിസ്തുവിന്റെ ഹൃദയത്തിനിണങ്ങിയ മണവാട്ടിയെയാണ് കാണാന്‍ കഴിഞ്ഞത്. സര്‍ജറിയും മുപ്പതോളം റേഡിയേഷനുകളും കഴിഞ്ഞ് സംസാരശക്തി നഷ്ടമാകുമെന്ന് വിധിയെഴുതിയാണ് ഡോക്ടേസ് പറഞ്ഞയച്ചത്. എങ്കിലും. ഒന്നരവര്‍ഷംകൊണ്ട് ലഭിച്ച ശബ്ദംകൊണ്ട് ഇന്നും തനിക്കാവും വിധം കര്‍ത്താവിനെ പ്രഘോഷിക്കുകയാണ് സിസ്റ്റര്‍ ജിജി. വേദനകളും തുടര്‍ പരിശോധനകളുമായി ഇനിയും പിന്നിടേണ്ട പരീക്ഷണഘട്ടങ്ങളിലാണ് ഇപ്പോഴും
തുടരുന്നതെങ്കിലും ദൈവത്തെ അള്ളിപ്പിടിച്ചു മുന്നേറുന്ന സിസ്റ്ററിന്റെ ജീവിതം ഒരു അതിജീവനഗാഥയാണ്.
മികച്ച അധ്യാപിക
2023-ല്‍ ഹൈസ്‌കൂള്‍ വിഭാഗം മികച്ച അധ്യാപികയ്ക്കുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങിയ അഞ്ചു പേരില്‍ ഒരാളായിരുന്നു. ജിജി പുല്ലത്തില്‍ എന്ന ഈ സന്യാസിനി. അടുത്തു പരിചയപ്പെട്ടപ്പോഴാണ് സിസ്റ്ററിന് പുരസ്‌കാരങ്ങളുടെ ഒരു ചരിത്രം തന്നെ സ്വന്തമായുണ്ടെന്നറിയുന്നത്. മികച്ച പരിസ്ഥിതിപ്രവര്‍ത്തക, ശാസ്ത്ര-നാടകകൃത്ത്, സംഗീത-നൃത്തശില്പ രചയിതാവ്, മികച്ച ക്ലബ്ബ് കണ്‍വീനര്‍, ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലെ മികച്ച പ്രോജക്ട് ഗൈഡ്, ബെസ്റ്റ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍, ബെസ്റ്റ് ക്രിയേറ്റീവ് ടീച്ചര്‍ എന്നീ നിലകളില്‍ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും ഇരുപതോളം പുരസ്‌കാരങ്ങള്‍. എന്നാല്‍, മറ്റൊരു രഹസ്യം മനസ്സിലാകുമ്പോഴാണ് ഈ പുരസ്‌കാരങ്ങളുടെ മാറ്റ് പതിന്മടങ്ങ് വര്‍ധിക്കുന്നതെന്നു പറയാം. അതെന്താണെന്നല്ലേ!
പത്തരമാറ്റിന്റെ രഹസ്യം
‘റെറ്റിനൈറ്റിസ് പിഗ്മെന്റോസ’ എന്ന അപൂര്‍വ രോഗത്തിനുടമയാണ് സിസ്റ്റര്‍. ഈ രോഗത്തെക്കുറിച്ച് കൂടുതലറിയുമ്പോഴാണ് സി. ജിജിയുടെ അധ്വാനങ്ങളെ കുറേക്കൂടി മനസ്സിലാക്കാനാകുക. സാധാരണ ഒരു വ്യക്തി കാണുന്നതിന്റെ 10% മാത്രമേ ഈ രോഗം ബാധിച്ചവര്‍ക്ക് കാണാനാകൂ. അതുമാത്രമല്ല, ചുറ്റുപാടുകളെ കാണാവുന്ന സാധാരണകാഴ്ച നഷ്ടമാകുകയും പകരം ഒരു ട്യൂബിലൂടെ കാണുന്നതുപോലെ കാഴ്ച പരിമിതപ്പെടുകയും ചെയ്യുന്നു. ഒരു വാചകം പൂര്‍ണ്ണമായി കാണാന്‍പോലും ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. ഓരോ വാക്കും കേന്ദ്രീകരിച്ചു വായിക്കാനേ ഈ രോഗം ബാധിച്ചവര്‍ക്ക് സാധിക്കൂ. ഇത്തരത്തില്‍ സി. ജിജിയും വളരെയേറെ ക്ലേശിച്ചിരുന്നു. ക്ലാസ്സിന് ഒരുങ്ങാനും പരീക്ഷാപേപ്പറുകള്‍ നോക്കാനും സാധാരണ കാഴ്ചയുള്ള ഒരു വ്യക്തി എടുക്കുന്ന സമയത്തെക്കാള്‍ കൂടുതല്‍സമയം വേണമായിരുന്നു സിസ്റ്ററിന്. അതുകൊണ്ടുതന്നെ പാഠ്യേതര വിഷയങ്ങളില്‍കൂടി ശ്രദ്ധചെലുത്തേണ്ടി വന്നപ്പോള്‍ പലദിവസങ്ങളിലും സിസ്റ്റര്‍ ഉറങ്ങിയിരുന്നില്ല എന്നു പറയേണ്ടിവരും. എന്നാല്‍, സി. ജിജി അതില്‍ നൂറു ശതമാനവും സംതൃപ്തയായിരുന്നു. കാഴ്ച പരിമിതമായ ഒരാള്‍ക്ക് ലഭിക്കാവുന്ന വേതനത്തോടുകൂടിയ അവധികളും യാത്രാ ആനുകൂല്യങ്ങളും തുടങ്ങി സാധ്യമായിരുന്ന എല്ലാഅവകാശങ്ങളും വേണ്ടെന്നുവച്ചുകൊണ്ടുള്ള പോരാട്ടത്തിലാണ് സിസ്റ്റര്‍ ജനറല്‍ വിഭാഗത്തില്‍ത്തന്നെ അവാര്‍ഡിന് അര്‍ഹയാകുന്നത്.
സ്‌നേഹമുള്ള ടീച്ചറമ്മ
‘ഒരു അധ്യാപിക എന്ന നിലയില്‍, എനിക്ക് ഏല്പിക്കപ്പെടുന്ന കുട്ടികളെല്ലാം എന്റെ മക്കളാണ്.’ ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ഹൈറേഞ്ചിലെ ഒരു സ്‌കൂളില്‍ അധ്യാപികയായി ജിജി സിസ്റ്റര്‍ പഠിപ്പിക്കാനെത്തിയ ആദ്യദിനം. ഒമ്പതാം ക്ലാസ്സിലെ ചുമതല തനിക്കാണെന്ന് അവിടെ എത്തിയപ്പോഴാണ് സിസ്റ്റര്‍ അറിഞ്ഞത്. ഒരുപാട് പ്രതീക്ഷകളോടെയും തെല്ലൊരു ആശങ്കയോടെയുമാണ് സിസ്റ്റര്‍ ക്ലാസ്സിലെത്തുന്നത്. അപ്പോഴാണ്, സി. ജിജിയുടെ ക്ലാസിലെ ഏതാനും ആണ്‍കുട്ടികളെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലിന്റെ അരികിലേക്ക് വിളിപ്പിച്ചത്. പ്രിന്‍സിപ്പലിന് മാപ്പ് എഴുതി നല്‍കിയില്ലെങ്കില്‍ അവരെ സ്‌കൂളില്‍നിന്നും പിരിച്ചുവിടണമെന്നാണ് തുടര്‍ന്നുകേട്ട വാര്‍ത്ത. പക്ഷേ, കുട്ടികള്‍ അതിനു തയ്യാറല്ലായിരുന്നു. മാപ്പ് എഴുതാന്‍ നല്‍കിയ പേപ്പര്‍ മേശപ്പുറത്തുവച്ച്, നീതി ഞങ്ങളുടെ ഭാഗത്താണെന്നും ഞങ്ങള്‍ മാപ്പുപറയുകയില്ലെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഒരു പുതിയ അധ്യാപിക എന്ന നിലയില്‍ അവരെ പറഞ്ഞു മനസ്സിലാക്കുന്നതിന്റെ പരിമിതികള്‍ സിസ്റ്ററിനുണ്ടായിരുന്നു. എങ്കിലും, തന്റെ കുട്ടികളെ സ്വന്തം മക്കളായി കണ്ടിരുന്ന ആ ടീച്ചറമ്മ ഇപ്രകാരം പറഞ്ഞു:
”നിങ്ങളുടെ അമ്മയാണ് പറയുന്നത്. മക്കളേ, നിങ്ങള്‍ മാപ്പെഴുതിക്കൊടുക്ക്.”
അത് പറഞ്ഞു നിര്‍ത്തിയതും അതില്‍ ഒരു കുട്ടി സി. ജിജിയോടു ചോദിച്ചു: ”ടീച്ചര്‍ എന്താണ് പറഞ്ഞത്?” ഒരു തവണകൂടി ടീച്ചറമ്മ അത് ആവര്‍ത്തിച്ചു. അത് പറഞ്ഞുതീര്‍ന്നതും ആ കുട്ടി മറ്റുള്ളവരോടായി പറഞ്ഞു:
”എടാ, നമ്മുടെ അമ്മയാടാ പറയുന്നത്. നമുക്കു മാപ്പെഴുതിക്കൊടുത്തേക്കാം.” അങ്ങനെയാണ് അന്നത്തെ പ്രശ്നം അവസാനിച്ചത്.
എല്ലാറ്റിനും ഓരോരോ കാരണങ്ങള്‍
ഒരു എഴുത്തുകാരിയുടെ ധ്യാനാത്മകമായ മനസ്സ് സൂക്ഷിക്കുന്നതുകൊണ്ടാകാം സിസ്റ്ററിന്റെ ഓരോ കൃതിക്കും മുന്നേറ്റങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വ്യത്യസ്തമായ അനുഭവകഥകള്‍ പറയാനുള്ളത്.
”ഒരുദിവസം ക്ലാസ്സിലേക്ക് കയറിയപ്പോള്‍ പതിവുപോലെ ഗുഡ് മോര്‍ണിംഗ് ആശംസിച്ച ശബ്ദങ്ങള്‍ക്കൊപ്പം അടക്കിപ്പിടിച്ച ഒരു തേങ്ങലും കേള്‍ക്കാമായിരുന്നു. എല്ലാ കുട്ടികളോടും ഇരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്, കരയുന്ന ആ കുട്ടിയുടെ അരികില്‍ച്ചെന്ന് അവളെ ചേര്‍ത്തുപിടിച്ച് കാരണം തിരക്കിയപ്പോഴാണ്, മദ്യലഹരിയിലെത്തുന്ന അപ്പന്റെ ക്രൂരതകളെക്കുറിച്ച് അവള്‍ എന്നോടു പറഞ്ഞത്.”ആ
നീറ്റലില്‍ നിന്നായിരുന്നു കേരള സംസ്ഥാന അവാര്‍ഡും രണ്ടരലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും കരസ്ഥമാക്കിയ ‘മാനിഷാദ’ എന്ന ലഹരിവിരുദ്ധ സംഗീത-നൃത്തശില്പം സിസ്റ്ററിന്റെ ഹൃദയത്തില്‍ രൂപം കൊണ്ടത്. സംസ്ഥാന അവാര്‍ഡ് ലഭിച്ച ജീവന്‍ ജൈവ വൈവിധ്യ ക്ലബ്ബിന്റെ ആവിര്‍ഭാവത്തിനും വളര്‍ച്ചയ്ക്കും പിന്നില്‍ തന്റെ മടിയില്‍ പൊലിഞ്ഞുവീണ ഒരു ജീവനെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഉള്‍ക്കരുത്തുണ്ടായിരുന്നു എന്ന് സിസ്റ്റര്‍ പങ്കുവയ്ക്കുന്നു. മലിനീകരണം മൂലം മരിച്ചുകൊണ്ടിരിക്കുന്ന മണ്ണിനും
മനുഷ്യനും വായുവിനും ജീവനേകുക എന്ന ലക്ഷ്യത്തിലേക്കും മുന്നേറ്റത്തിലേക്കും ഈ
അനുഭവം ആ ജീവശാസ്ത്ര അധ്യാപികയെ നയിച്ചു.
കര്‍ത്താവിന്റെ തീപ്പൊരി
അപ്പോസ്തോലിക് ഒബ്ലേറ്റ്സ് അംഗമായ സി. ജിജി പുല്ലത്തില്‍ ‘മനഃസാക്ഷി രൂപീകരണം’ എന്ന തന്റെ സമൂഹത്തിന്റെ ആദര്‍ശം സ്വന്തം ജീവിതത്തിലും പ്രവര്‍ത്തനങ്ങളിലും നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ ധാര്‍മ്മിക മൂല്യങ്ങള്‍ക്കോ, വിശ്വാസത്തിനോ എതിരായ ഒരു കാര്യത്തിനും സിസ്റ്റര്‍ കൂട്ടുനിന്നിരുന്നില്ല. എന്നുമാത്രമല്ല, ആവശ്യമെങ്കില്‍ ശക്തമായി പ്രതികരിക്കാനും മടിച്ചുനിന്നിട്ടില്ല. 2007 ഫെബ്രുവരിയിലാണ് കൗമാരവിദ്യാഭ്യാസ പദ്ധതി പുറത്തിറങ്ങുന്നത്. അത് പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ അധ്യാപകര്‍ക്കുള്ള ഒരു ബോധനപരിപാടി സംഘടിപ്പിച്ചിരുന്നു. അവിടെ വച്ചാണ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സിസ്റ്റര്‍ മനസ്സിലാക്കിയത്. ധാര്‍മ്മിക മൂല്യങ്ങള്‍ ക്കെതിരായ വിഷയങ്ങള്‍ കൈകാര്യം ചെയുന്ന കൗമാരവിദ്യാഭ്യാസ പദ്ധതി ക്കെതിരെസിസ്റ്റര്‍ശക്തമായി
പ്രതികരിച്ചതിന്റെ ഫലമായി ആ പുസ്തകം പിന്‍
വലിക്കപ്പെട്ടു.
പുഞ്ചിരിക്കുപിന്നിലെ സ് നേഹത്തിന്റെ കഥ
പുഞ്ചിരിക്കുപിന്നിലെ കാരണം തിരക്കിയപ്പോ
ഴാണ്, ആ സ്‌നേഹത്തിന്റെ കഥ സിസ്റ്റര്‍ പറഞ്ഞത്. പുല്ലത്തില്‍ കുടുംബത്തില്‍ പി.വി. ചാക്കോ – മേരി ദമ്പതികളുടെ ആറുമക്കളില്‍ മൂത്തവളായിരുന്നു സി. ജിജി. അണിഞ്ഞൊരുങ്ങിനടക്കാനും പഠിച്ച് ജോലിനേടി ഉദ്യോഗമുള്ള ഒരു കുടുംബിനിയായി ജീവിക്കാനുംഏറെആഗ്രഹിച്ചിരുന്നജിജി, കെ.ഇ. കോളേജില്‍ പ്രീഡിഗ്രി പഠിക്കുന്ന കാലം. സയന്‍സ് വിഷയമെടുത്ത് പഠനം ആരംഭിച്ചു.
പരീക്ഷാഭയമുള്ള ആളായതുകൊണ്ട് അവസാന പരീക്ഷാദിനങ്ങള്‍ അടുത്തപ്പോള്‍ ജിജിയുടെ
പേടി മാറ്റാനായി മാതാപിതാക്കള്‍ അവരുടെ ഇട
വക വൈദികനായിരുന്ന ഫാ. ലൂയീസ് വെള്ളാനി
ക്കലച്ചന്റെഅടുത്ത്പ്രാര്‍ഥിക്കാന്‍കൊണ്ടു
പോയി. പ്രാര്‍ഥനയ്ക്കൊടുവിലെ സൗഹൃദസംഭാ
ഷണത്തില്‍ ‘കുഞ്ഞിന് മഠത്തില്‍ ചേരാന്‍ ആഗ്ര
ഹമുണ്ടോ?’ എന്ന് അച്ചന്‍ ചോദിച്ചു. അച്ചനോട്
എങ്ങനെ ‘നോ’ പറയുമെന്ന് ചിന്തിച്ചുകൊണ്ട് ആഗ്രഹമുണ്ടെന്നുപറഞ്ഞ്പള്ളിയില്‍നിന്നും
തിരികെപ്പോന്നു. ആ ഏറ്റുപറച്ചില്‍ ഹൃദയത്തില്‍
നിന്നുയരുംവരെ ക്രിസ്തു അവളെ അസ്വസ്ഥപ്പെ
ടുത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് ക്രിസ്തു
വുമായി ജിജി സൗഹൃദത്തിലാകുന്നത്.
ഇതിനെക്കുറിച്ച് വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ എല്ലാവരും എതിര്‍ത്തു. അങ്ങനെയൊരു കാര്യ
ത്തെപ്പറ്റി ചിന്തിക്കേണ്ട എന്ന വിലക്കോടെ നിര്‍
ബന്ധപൂര്‍വം ഡിഗ്രിക്കയച്ചു. ആ മൂന്നുവര്‍ഷം കൊണ്ട് ആ ആഗ്രഹം കൂടുതല്‍ തീവ്രമാകുകയാ
ണുണ്ടായത്. എതിര്‍പ്പുകള്‍ അവഗണിച്ച് ‘ഞാന്‍ കര്‍ത്താവിനുവേണ്ടി മാത്രമേ ജീവിക്കൂ’ എന്ന് അന്തിമമായി ജിജി വീട്ടിലറിയിച്ചു.
‘ഇന്നുംഞാന്‍മനസ്സില്‍സൂക്ഷിക്കുന്ന ക്രിസ്തുവിനോടുള്ള സ്നേഹമുണ്ടല്ലോ, അതാ
ണെന്റെ ആനന്ദം. ഞാന്‍ എത്തേണ്ടിടത്ത് എത്തി
യെന്ന സംതൃപ്തി എനിക്കുണ്ട്.’ പ്രതികൂലങ്ങ
ളിലും പുഞ്ചിരിക്കാന്‍ ആ സ്നേഹം ഇന്നും ആ സന്യാസിനിയെ പ്രചോദിപ്പിക്കുന്നു.
എല്ലാവര്‍ക്കും എല്ലാമായവള്‍
കുട്ടികള്‍ക്ക് അവള്‍ നല്ലൊരു അധ്യാപിക
യാണ്, വായനക്കാര്‍ക്ക് സി. ജിജി ഒരു എഴുത്തു
കാരിയാണ്, സഹപ്രവര്‍ത്തകര്‍ക്ക് മൂല്യബോധ
മുള്ള ഒരു കൂട്ടാളിയാണ്, മനസ്സു പതറിയെത്തു
ന്നവര്‍ക്ക് അവള്‍ സാന്ത്വനം പകരുന്ന ഒരു കൗണ്‍
സെലറാണ്. ആത്മീയവഴിയില്‍ കൈപിടിച്ചുനട
ത്താന്‍ കരുത്തുള്ള ഒരു ധ്യാനഗുരുവിനെയും തകര്‍ന്നുപോയവര്‍ക്ക് അതിജീവനത്തിന്റെ കഥ പറഞ്ഞുകൊടുക്കുന്ന ഒരു മോട്ടിവേഷണല്‍ സ്പീ
ക്കറെയും ജിജി സിസ്റ്ററില്‍ കണ്ടെത്താനാകും.
മിഴി തുറക്കാന്‍, സുകൃതസരണിയിലെ മണ്‍
ചിരാതുകള്‍, വിശുദ്ധമീ സൗഹൃദം എന്നീ പുസ്ത
കങ്ങള്‍ സി. ജിജിയുടെ അകക്കാഴ്ച്ചയുടെ ആവിഷ്‌കാരങ്ങളാണ്.
അപ്രതീക്ഷിതവുംഅപൂര്‍വവുമായമാരക
രോഗങ്ങളിലൂടെതന്റെകാഴ്ചയുംസംസാരശേഷിയും ദൈവം തിരികെ ചോദിക്കുമ്പോഴും സി. ജിജിക്ക് പരിഭവങ്ങളില്ല. പരിമിതികളുടെ ലോകത്തില്‍ ഒതുങ്ങിക്കൂടാതെ തനിക്കു ദൈവം ദാനമായിനല്‍കിയമറ്റനേകംനന്മകളിലൂടെ ചുറ്റുമുള്ളവര്‍ക്ക് ആശ്വാസവും പ്രകാശവും പക
രുകയാണ് സി. ജിജി. ചെറിയ കുറവുകളിലും
അപ്രതീക്ഷിത അനുഭവങ്ങളിലും പതറിപ്പോകുന്ന നമുക്ക് ഈ ജീവിതം ഒരു പ്രചോദനമാകട്ടെ.
സി. നിമിഷ റോസ് CSN




