റോസ് മേരി
അരിപ്പൊടി – 2 കപ്പ്
ചിരകിയ തേങ്ങ- 1½
വെളുത്തുള്ളി- 3 എണ്ണം
ചുവന്നുള്ളി- 4 എണ്ണം
ചെറിയ ജീരകം
വെള്ളം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരിപ്പൊടിയും തേങ്ങയും നന്നായി മിക്സ് ചെയ്യുക. അതിനുശേഷം 4 കപ്പ് വെള്ളം തിളപ്പിക്കുക. തിളച്ച് വരുമ്പോൾ ചതച്ച് വെച്ച കൂട്ട് ഇതിലേക്ക് ഇട്ട് നന്നായി തിളപ്പിക്കുക. അതിനുശേഷം അരിപ്പൊടിയിലേക്ക് ചൂടോടെതന്നെ 2 കപ്പ് വെള്ളം കുറെശെ ഒഴിച്ച് നന്നായി കുഴയ്ക്കുക. കൊഴുക്കട്ടയുടെ പാകത്തിന് കുഴയ്ക്കുക. ചെറിയ അരി നെല്ലിക്കയുടെ വലുപ്പത്തിൽ ഉരുട്ടി എട ക്കുക. ഇത് അപ്പച്ചെമ്പിൽ വച്ച് ആവി കയറ്റി വേവിച്ച് എടുക്കുക. അതിനുശേഷം തിളപ്പിച്ച ചതച്ച കൂട്ട് ഇട്ട വെള്ളം വീണ്ടും തിളപ്പിക്കുക. ഇതിലേക്ക് പാകത്തിന് ഉപ്പ് ഇട്ട് തിളച്ച് വരു മ്പോൾ വേവിച്ച ഉരുളകൾ ചേർക്കുക.
മറ്റൊരു പാത്രത്തിൽ 1% കപ്പ് ചിരകിയ തേങ്ങ 3 ടേബിൾ സ്പൂൺ അരിപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ചെറു ചൂട് വെള്ളം ഒഴിച്ച് കുഴമ്പ് പരുവത്തിൽ കലക്കി എടുക്കുക. അപ്പത്തിന്റെ മാവിൻ്റെ പരുവത്തിൽ. ഇത് തിളച്ച് വെള്ളത്തിലേക്ക് കുറേശെ ഒഴിച്ചു കൊടുക്കുക. നന്നായി ഇളക്കുക. കട്ടപിടിക്കാതെ നോക്കണം. കുറുകി വരുമ്പോൾ തീ ഓഫ് ചെയ്ത് ചിക്കൻ കറിയും കൂട്ടി കഴിക്കാം.