Wednesday, January 22, 2025

രക്ഷകൻ പിറന്നു

ഫിലോമിന അഗസ്റ്റ്യൻ, തേക്കും കുറ്റി
ആത്മാവിലലിഞ്ഞുചേർന്നതിന്റെ തേജസ്,
ഒരു വെള്ളിടിയായി മുഴങ്ങി.
രാവുണർന്ന് ചുറ്റും നോക്കി,
വെള്ളിനക്ഷത്രങ്ങളുടെ ചടുല നൃത്തം,
ആകാശഗംഗകളെ ഭേദിച്ച്,
മേഘങ്ങൾ തുളച്ചിറങ്ങിയ,
സ്വർഗ്ഗീയ ഗാനത്തിന്റെ ഈരടികൾ,
അത്, താണുതാണ് ഭൂമിയെ വലം വെച്ചു.
പറുദീസയിൽ പെറ്റു വീണ പാപത്തിന്റെ കനി…
തരിശുനിലങ്ങളിൽ,
വൻമരങ്ങളായി, പൂക്കളായി, പുഴകളായി,
ഭൂമിയെ നിറച്ചു.
അപ്പോഴും……
ബാക്കിയായ പ്രതീക്ഷയുടെ,
സ്വപ്നത്തിന്റെ സാക്ഷാത്കാരം പോലെ,
തണുത്തു വിറയ്ക്കുന്ന ഭൂമിയിൽ,
ഒരു പേറ്റു നോവിന്റെ
അമർത്തിയ തേങ്ങൽ,
ഒരു ശിശുവിൻ്റെ നേർത്ത കരച്ചിൽ,
പെറ്റമ്മയുടെ താരാട്ട്,
അപ്പൻ്റെ കരുതൽ.
കേട്ടവർ, കണ്ടവർ ഉറക്കെ പറഞ്ഞു..
മനസ്സുനിറഞ്ഞ് നൃത്തം ചവിട്ടി….
രക്ഷകൻ പിറന്നു… രക്ഷകൻ പിറന്നു…

Related Articles