കാക്കനാട് : ഗ്ലോബൽ മാതൃവേദി 37 രൂപതകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി അഞ്ചു രൂപതകൾക്കു നല്കിയ എക്സലന്റ് അവാർഡുകളിൽ ഒന്ന് മണ്ഡ്യ രൂപത നേടി. 2024 ജൂലൈ 29ന് കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ഗ്ലോബൽ മാതൃവേദി സംഘടിപ്പിച്ച ജനറൽ ബോഡി മീറ്റിംഗിൽ വച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ജേതാക്കൾക്ക് അവാർഡ് നല്കി.