Wednesday, January 22, 2025

Poems

സ്നേഹം

സ്നേഹം അന്ധമെന്ന്, സ്നേഹിക്കുന്നയാളിൽ പിഴവുകാണാൻ സ്നേഹത്തിനാവില്ലെന്ന് പറയാറുണ്ട്. എന്നാൽ അത്തരം അന്ധത കാഴ്ച‌യുടെ ഉന്നതിയാണ്. സ്നേഹത്തിന്റെ കണ്ണ് തെളിഞ്ഞതും ആഴത്തെ കാണുന്നതുമാണ്. അതിനാലാണത് ഒന്നിലും പിഴവു കാണാത്തത്. സ്നേഹത്തെ അറുത്തുമാറ്റിയ പിഴവുള്ള കണ്ണാണ് സദാ പിഴവുകൾ കണ്ടെത്തുന്നതിൽ മുഴുകിയിരിക്കുന്നത്. അത് കണ്ടെത്തുന്ന പിഴവേതും അതിന്റെ സ്വന്തം പിഴവുകൾ മാത്രം. ഒന്നിലും പിഴവുകാണാതിരിക്കത്തവിധം സദാ നിങ്ങൾ അത്രമേൽ...

രക്ഷകൻ പിറന്നു

ഫിലോമിന അഗസ്റ്റ്യൻ, തേക്കും കുറ്റി ആത്മാവിലലിഞ്ഞുചേർന്നതിന്റെ തേജസ്, ഒരു വെള്ളിടിയായി മുഴങ്ങി. രാവുണർന്ന് ചുറ്റും നോക്കി, വെള്ളിനക്ഷത്രങ്ങളുടെ ചടുല നൃത്തം, ആകാശഗംഗകളെ ഭേദിച്ച്, മേഘങ്ങൾ തുളച്ചിറങ്ങിയ, സ്വർഗ്ഗീയ ഗാനത്തിന്റെ ഈരടികൾ, അത്, താണുതാണ് ഭൂമിയെ വലം വെച്ചു. പറുദീസയിൽ പെറ്റു വീണ പാപത്തിന്റെ കനി... തരിശുനിലങ്ങളിൽ, വൻമരങ്ങളായി, പൂക്കളായി,...